Sub Lead

എസ്‌സി-എസ്ടി പീഡന നിരോധന നിയമം എടുത്തുകളയണമെന്ന് ജഗദ്ഗുരു രാമഭദ്രാചാര്യ

എസ്‌സി-എസ്ടി പീഡന നിരോധന നിയമം എടുത്തുകളയണമെന്ന് ജഗദ്ഗുരു രാമഭദ്രാചാര്യ
X

ന്യൂഡല്‍ഹി: ദലിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ പീഡിപ്പിക്കുന്നത് തടയുന്ന നിയമം എടുത്തുകളയണമെന്ന് ജഗദ്ഗുരു രാമഭദ്രാചാര്യ. വേദങ്ങളില്‍ അവര്‍ണ, സവര്‍ണ വിവേചനം കാണുന്നില്ലെന്നതാണ് ഇതിന് കാരണമെന്നും രാമഭദ്രാചാര്യ പറഞ്ഞു. ''രാഷ്ട്രീയക്കാരാണ് ഈ വ്യവസ്ഥ ആരംഭിച്ചത്.... ജാതി അടിസ്ഥാനത്തില്‍ സംവരണവും പാടില്ല.''-അദ്ദേഹം പറഞ്ഞു.

ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ തടയാനാണ് 1989ല്‍ എസ്‌സി-എസ്ടി പീഡന നിരോധന നിയമം കൊണ്ടുവന്നത്. ഇത്തരം കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍, കടുത്ത ശിക്ഷ, ഇരകളുടെ പുനരധിവാസം എന്നിവ നിയമം വാഗ്ദാനം ചെയ്യുന്നു. ഈ നിയമം ഉയര്‍ന്നജാതിക്കാര്‍ക്കെതിരേ ദുരുപയോഗം ചെയ്യുന്നു എന്നതാണ് ജാതി വ്യവസ്ഥയെ പിന്തുണക്കുന്നില്ലെന്ന് അവകാശപ്പെടുന്നവരുടെ വാദം.

Next Story

RELATED STORIES

Share it