Sub Lead

വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം വിജയത്തിലേക്ക്; വൂളി എലികളെ നിര്‍മിച്ച് ഗവേഷകര്‍(വീഡിയോ)

വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം വിജയത്തിലേക്ക്; വൂളി എലികളെ നിര്‍മിച്ച് ഗവേഷകര്‍(വീഡിയോ)
X

വാഷിങ്ടണ്‍: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായ വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി എലികളുടെ ജീന്‍ എഡിറ്റ് ചെയ്ത് വൂളി എലികളെ നിര്‍മിച്ചു. യുഎസിലെ കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് വൂളി എലികളെ നിര്‍മിച്ചിരിക്കുന്നത്.

ഈ എലികള്‍ക്ക് തണുപ്പിനെ അതിജീവിക്കാന്‍ കഴിയുമെന്ന് കൊളോസല്‍ ബയോസയന്‍സസിന്റെ സ്ഥാപകനായ ബെന്‍ ലാം പറഞ്ഞു. എലികളുടെ അണ്ഡത്തിലെയും സ്റ്റെം സെല്ലുകളിലെയും ജീനുകള്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ ഭ്രൂണം മറ്റു എലികളുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയാണ് പുതിയ എലികളെ ഉണ്ടാക്കിയിരിക്കുന്നത്. രോമത്തിന്റെ നിറം, രൂപം, വലുപ്പം, രോമ മുകുളങ്ങളുടെ സ്വഭാവം എന്നിവയെ സ്വാധീനിക്കുന്ന ഒമ്പത് ജീനുകളെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. അങ്ങനെയാണ് സ്വര്‍ണനിറമുള്ള രോമമുള്ള എലികളെ രൂപപ്പെടുത്തിയത്. മാമത്തുകളുടെ അവശിഷ്ടങ്ങളില്‍ കണ്ടെത്തിയിരിക്കുന്ന രണ്ടു ജീനുകള്‍ എലികളിലും ഉണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.

ഏഷ്യല്‍ ആനകളുടെ ജീന്‍ എഡിറ്റ് ചെയ്ത് വൂളി മാമത്തുകളെ 2028ഓടെ തിരികെ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ഏഷ്യന്‍ ആനകളുടെയും മാമത്തുകളുടെയും ജീനുകള്‍ തമ്മിലുള്ള സാമ്യം പരിശോധിച്ചുവരുകയാണ്.

Next Story

RELATED STORIES

Share it