Sub Lead

800 കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം റെഡി, കഴിക്കാന്‍ കുട്ടികളില്ല; വലച്ചത് വൈകിയെത്തിയ അവധി

800 കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം റെഡി, കഴിക്കാന്‍ കുട്ടികളില്ല; വലച്ചത് വൈകിയെത്തിയ അവധി
X

കൊച്ചി: എറണാകുളത്ത് കലക്ടര്‍ വൈകി അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായി വടവുകോട് സ്‌കൂള്‍ അധികൃതര്‍. എണ്ണൂറ് കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം തയാറാക്കിയതിന് പിന്നാലെയായിരുന്നു അവധി പ്രഖ്യാപനം. സ്‌കൂള്‍ വിട്ടതോടെ അധ്യാപകര്‍ പ്രതിസന്ധിയിലായി. തയ്യാറാക്കിയ ഭക്ഷണം എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകരും കുഴങ്ങി. കനത്ത മഴ തുടര്‍ന്നിട്ടും രാവിലെ 8.25 ഓടെ മാത്രമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതോടെ പകുതി കുട്ടികള്‍ സ്‌കൂളിലുമെത്തി. അതിനിടെ സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികളെ തിരിച്ചയക്കേണ്ടെന്ന് ജില്ലാ കലക്ടര്‍ വീണ്ടും അറിയിപ്പ് നല്‍കി. ക്ലാസുകള്‍ തുടരുമെന്ന് ചില സി.ബി.എസ്.ഇ സ്‌കൂളുകളും രക്ഷിതാക്കളെ അറിയിച്ചു.

Next Story

RELATED STORIES

Share it