സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞു കയറി അപകടം: ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു
അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി (26) ആണു മരിച്ചത്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്ന രേവതിയ്ക്ക് വെള്ളിയാഴ്ചയുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്.
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സ്‌കൂളിലേക്ക് വണ്ടി പാഞ്ഞു കയറി ഗുരുതര പരുക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു.അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി (26) ആണു മരിച്ചത്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്ന രേവതിയ്ക്ക് വെള്ളിയാഴ്ചയുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിനു സ്‌കൂള്‍ മുറ്റത്ത് യോഗാദിനാചരണത്തിനായി വിദ്യാര്‍ത്ഥികളെ അണിനിരത്തിയിരിക്കുകയായിരുന്നു. അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്കു നിസാര പരിക്കേറ്റിരുന്നു. കാര്‍ പാഞ്ഞുവരുന്നതു കണ്ടു വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനിടെയാണു രേവതിക്കു പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ രേവതി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാത്രി ഏഴോടെയാണു മരിച്ചത്. നട്ടെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അക്കാഡമിക് ഡയറക്ടറായ ആര്‍ കൃഷ്ണകുമാര്‍ വര്‍മ തന്റെ കാറില്‍ സ്‌കൂള്‍ വളപ്പിലേക്കു വരുന്നതിനിടെ കുറുകെ കടന്ന മറ്റൊരു വിദ്യാര്‍ഥിയുടെ ദേഹത്തു തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെയാണു കാര്‍ നിയന്ത്രണം വിട്ടത്. കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ രേവതിയുടെ ദേഹത്താണ് ആദ്യം കാര്‍ തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടുനീങ്ങിയ കാര്‍ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരുന്നു.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT