Sub Lead

ഒമിക്രോണ്‍ ഭീതി: രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ജനുവരി 31വരെ നീട്ടി

ഡിസംബര്‍ 15ന് അവസാനിക്കാനിരുന്ന വിലക്കാണ് നീട്ടാന്‍ തീരുമാനിച്ചത്. ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

ഒമിക്രോണ്‍ ഭീതി: രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ജനുവരി 31വരെ നീട്ടി
X

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് എര്‍പ്പെടുത്തിയ വിലക്ക് നീട്ടി. 2022 ജനുവരി 31 വരെയാണ് നിരോധനം നീട്ടിയത്. ഡിസംബര്‍ 15ന് അവസാനിക്കാനിരുന്ന വിലക്കാണ് നീട്ടാന്‍ തീരുമാനിച്ചത്. ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ലോകമെമ്പാടുമുള്ള 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ ഈമാസം 15ന് പുനസ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഒമിക്രോണ്‍ പടര്‍ന്നതോടെ തീരുമാനം പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര സര്‍വീസുകള്‍ പനസ്ഥാപിക്കുന്നതിനെ സംസ്ഥാനങ്ങളും എതിര്‍ത്തു. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഒടുവില്‍ ഇന്ന് വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ചരക്കുനീക്കത്തിനും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കുമായുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 32 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ ഉടമ്പടി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ അവരുടെ എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാരുടെ പരിശോധനയ്ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രത്യേക കണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാവണമെന്നാണ് വ്യവസ്ഥ.

Next Story

RELATED STORIES

Share it