- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദി വേട്ടക്കിടെ ആദിവാസികൾ കൊല്ലപ്പെട്ടത് അന്വേഷിക്കാനാകില്ല: സുപ്രിംകോടതി
ദന്തേവാഡയിലെ മാവോവാദി വേട്ടയ്ക്കിടെ നിരവധി ആദിവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുടെ മാവോവാദി വേട്ടയ്ക്കിടെ ആദിവാസികള്‍ കൊല്ലപ്പെട്ടതില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹിമാംശു കുമാര്‍ അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ജെബി പര്‍ദിവാല എന്നിവര്‍ ഉത്തരവിട്ടു.
ദന്തേവാഡയിലെ മാവോവാദി വേട്ടയ്ക്കിടെ നിരവധി ആദിവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹരജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഹിമാംശുവിനെതിരേ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ഹിമാംശുവിന് എതിരേ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഛത്തിസ്ഗഢ് സര്‍ക്കാരിനു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. 13 വർഷം പഴക്കമുള്ള പൊതുതാത്പര്യ ഹരജിയാണ് സുപ്രിംകോടതി വ്യാഴാഴ്ച തള്ളിയത്. 2009-ൽ ദന്തേവാഡയിൽ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ ഛത്തീസ്ഗഡ് പോലിസും കേന്ദ്ര സുരക്ഷാ സേനയും ചേർന്ന് ആദിവാസികളെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണമാണ് ഹിമാംശു കുമാർ ആവശ്യപ്പെട്ടത്.
അന്തിമ അഭിപ്രായമൊന്നും പ്രകടിപ്പിക്കാതെ, ഹരജി നൽകിയ വ്യക്തികൾക്കും സംഘടനകൾക്കുമെതിരേ ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ കോടതി അനുമതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 211 (തെറ്റായ കുറ്റങ്ങൾ ചുമത്തൽ) ഉൾപ്പെടാമെന്നും ക്രിമിനൽ ഗൂഢാലോചന പോലും ചുമത്താൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















