Sub Lead

ന്യൂസിലന്‍ഡ് വെടിവയ്പ്: ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സംഭാവന ചെയ്ത് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍

കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച ബിന്‍ തലാല്‍ സ്വര്‍ഗത്തില്‍ അവരുടെ സ്ഥാനം ഉയര്‍ത്തപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ന്യൂസിലന്‍ഡ് വെടിവയ്പ്: ഇരകള്‍ക്ക് 10 ലക്ഷം ഡോളര്‍ സംഭാവന ചെയ്ത് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍
X

റിയാദ്: ന്യൂസിലന്‍ഡ് മസ്ജിദുകളില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു സൗദി ശത കോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച ബിന്‍ തലാല്‍ സ്വര്‍ഗത്തില്‍ അവരുടെ സ്ഥാനം ഉയര്‍ത്തപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അതിനിടെ, കൊല്ലപ്പെട്ടവര്‍ക്കായി മക്കയിലെ ഗ്രാന്റ് മോസ്‌കിലും മദീനയിലെ പ്രവാചകന്റെ മസ്ജിദിലും മയ്യിത്ത് നമസ്‌കാരം നടന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ വംശീയ വെറിയനായ ആസ്‌ത്രേലിയന്‍ പൗരന്‍ വെടിവയ്പ് നടത്തിയത്. യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് നടത്തിയ വെടിവയ്പില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ 50 വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it