ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ സത്യദീപം

കൊച്ചി: ബിജെപിയെ അനുകൂലിച്ചുകൊണ്ടുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരേ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം രംഗത്ത്. റബ്ബര്‍ വിലയുടെ പ്രശ്‌നം മാത്രം ചൂണ്ടിക്കാണിച്ച് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരമാണെന്നും ബിജെപിക്ക് എംപിയെ നല്‍കിയാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന ചിന്ത ബാലിശമാണെന്നും സത്യദീപം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പരാജയപ്പെട്ട പ്രസ്താവന എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍ഷകരോടുള്ള അവഗണന ബിഷപ്പ് ലളിതവല്‍ക്കരിച്ചു. അവരുടെ ആത്മാഭിമാനത്തെ വെറും 300 രൂപയ്ക്ക് പണയം വയ്ക്കുന്ന പ്രസ്താവനയാണ് പാംപ്ലാനിയുടേതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബിജെപിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. റബ്ബറിന്റെ പ്രശ്‌നം മാത്രമല്ല കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. വിവിധ നാണ്യവിളകള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും വിലയിടിയുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തിലുള്ള പ്രസ്താവന അപകടകരെമന്നാണ് സത്യദീപം വിശേഷിപ്പിച്ചത്.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT