Sub Lead

സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ കാറില്‍ ട്രക്കിടിച്ചു; അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം

സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ജനുവരി 8ന് പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു സംഭവം.

സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ കാറില്‍ ട്രക്കിടിച്ചു; അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം
X

അഹ്മദാബാദ്: ഗുജറാത്തിലെ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ കാറില്‍ ട്രക്കിടിച്ച സംഭവത്തില്‍ ദുരൂഹത. ജനുവരി 7നാണ് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിന്റെ കാറില്‍ ട്രക്കിടിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബീക്കണ്‍ ലൈറ്റ് ഘടപ്പിച്ച ട്രക്കാണ് ഇടിച്ചതെന്ന് ശ്വേത ഭട്ട് പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ജനുവരി 8ന് പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു സംഭവം.

കാര്‍ പൂര്‍ണമായും തകര്‍ന്നുവെങ്കിലും ശ്വേതാ ഭട്ടും മകന്‍ ശന്തനുവും അദ്ഭൂതകരമായി രക്ഷപ്പെട്ടു. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് 2011 ഏപ്രലില്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് സഞ്ജീവ് ഭട്ട് മോദിയുടെ കണ്ണിലെ കരടായി മാറിയത്. 2015ലാണ് ഗുജറാത്ത് സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയത്.

കോടതി കേസ് പരിഗണിക്കുന്നതിന്റെ തലേന്ന് ട്രക്കിടിച്ച സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ശ്വേത ഭട്ട് പറഞ്ഞു. എന്നാല്‍, പോലിസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കേസ് ഫയല്‍ ചെയ്തിട്ടില്ലെന്ന് അവര്‍ അറിയിച്ചു. അപകട സ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്. അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലെ കോണ്‍ട്രാക്ടര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ട്രക്കിന്റെ ഡ്രൈവറെന്നാണ് അറിയുന്നത്. വാഹനത്തിന് ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശ്വേത ഭട്ട് പറഞ്ഞു.

23 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് കഴിഞ്ഞ സപ്തംബര്‍ 5ന് പോലിസുകാര്‍ സഞ്ജീവ് ഭട്ടിന്റെ വീട്ടിലേക്ക് ഇരച്ചുകയറി അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്. അതിനെ തുടര്‍ന്നുണ്ടായ നിരവധി സംഭവങ്ങള്‍ അധികാരികളുടെ വേട്ടയാടലിന്റെ സൂചന നല്‍കുന്നതാണെന്ന് ശ്വേത ഭട്ട് പറയുന്നു. ഈ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it