Sub Lead

സെപ്റ്റിക് ടാങ്കില്‍ നിന്നു വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെപ്റ്റിക് ടാങ്കില്‍ നിന്നു വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു
X

മുങ്കേലി: ഛത്തീസ്ഗഡിലെ മംഗേലി ജില്ലയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നു വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരും ശുചിത്വ തൊഴിലാളിയുമാണ് മരണപ്പെട്ടത്. അഖിലേശ്വര്‍ കൗഷിക്(40), ഗൗ രിശങ്കര്‍ കൗഷിക് (28), രാംഖിലവന്‍ കൗഷിക്(45), ശുചീകരണ തൊഴിലാളി സുഭാഷ് ഡാഗോര്‍ (35) എന്നിവരാണ് മരിച്ചത്. സര്‍ഗാവ് നഗര്‍ പഞ്ചായത്ത് പ്രദേശത്തെ മാരക്കോണ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. മന്‍ഷാറാം കൗഷിക്കിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ശുചിത്വ തൊഴിലാളികളെ വിളിച്ചതായിരുന്നു. ഇദ്ദേഹം ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബോധരഹിതനായി. ഇതുകണ്ട് കുടുംബത്തിലെ ഒരാള്‍ അകത്തേക്ക് തലയിട്ടു നോക്കിയപ്പോള്‍ താഴേക്ക് വീണു. ഇവരെ രക്ഷിക്കാന്‍ മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ ടാങ്കിനുള്ളില്‍ കയറിയെങ്കിലും പുറത്തിറങ്ങാനായില്ല. ശുചിത്വ പ്രവര്‍ത്തകരിലൊരാള്‍ അകത്തേക്ക് പോയെങ്കിലും അവനും ബോധരഹിതനായി. തുടര്‍ന്നു പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് പോലിസ് അറിയിച്ചു.

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ദുഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

Sanitation Workers, Three Others Die Inside Septic Tank



Next Story

RELATED STORIES

Share it