Sub Lead

യുഎന്‍ സംഘടന ഹമാസിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസ് തള്ളി യുഎസ് കോടതി

യുഎന്‍ സംഘടന ഹമാസിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസ് തള്ളി യുഎസ് കോടതി
X

മന്‍ഹാട്ടന്‍: ഫലസ്തീനി പ്രതിരോധ പ്രസ്ഥാനമായ ഹമാസിന് യുഎന്‍ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎ സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് സയണിസ്റ്റുകള്‍ നല്‍കിയ കേസ് യുഎസ് കോടതി തള്ളി. സയണിസ്റ്റുകളെ അനുകൂലിച്ച് യുഎസ് സര്‍ക്കാര്‍ സത്യവാങ്മൂലവും മന്‍ഹാട്ടല്‍ ഫെഡറല്‍ കോടതി ജഡ്ജി അനാലിസ ടോറസ് തള്ളി. യുഎന്‍ആര്‍ഡബ്ല്യുഎ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസ്സാറിനി അടക്കമുള്ളവര്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും യുഎസ് സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാന്‍ പോലും ജഡ്ജി വിസമ്മതിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ നൂറു ഹമാസ് പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കിയെന്ന് ഇസ്രായേലി സര്‍ക്കാരും ആരോപിച്ചു. എന്നാല്‍, അതിന്റെ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ക്കായില്ല. തുടര്‍ന്നാണ് ഹരജി തള്ളി ഉത്തരവായത്.

Next Story

RELATED STORIES

Share it