Sub Lead

കൊക്കക്കോല, മക്ഡൊണാൾഡ്, കെഎഫ്സി കമ്പനികളുടെ റഷ്യയിലെ ആസ്തികൾ കണ്ടുകെട്ടും: റഷ്യ

യുക്രെയ്നെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കൊക്കക്കോല, മക്ഡൊണാൾഡ്, കെഎഫ്സി കമ്പനികളുടെ റഷ്യയിലെ ആസ്തികൾ കണ്ടുകെട്ടും: റഷ്യ
X

മോസ്കോ: യുക്രെയ്ന് എതിരായ സൈനിക നീക്കത്തിൽ അന്താരാഷ്ട്ര കമ്പനികൾക്കെതിരേ റഷ്യൻ ഭരണകൂടം കൊക്കക്കോല, ഐബിഎം, മക്ഡൊണാൾഡ്, കെഎഫ്സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യ.

റഷ്യൻ ഭരണകൂടത്തെ വിമർശിച്ച കമ്പനികളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ഭൗതിക ആസ്തികളടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പെന്നാണ് റിപോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്. ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപോർട്ടിൽ പറയുന്നു.

യുക്രെയ്നെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഗോള കുത്തക കമ്പനികളും റഷ്യക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ചത്. ഈ പട്ടിക നാൾക്കുനാൾ വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭീഷണിയുമായി റഷ്യ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Next Story

RELATED STORIES

Share it