Sub Lead

സംയുക്ത സൈനികപരിശീലനം നടത്താനൊരുങ്ങി ഇറാനും ചൈനയും റഷ്യയും; മൂന്നു രാജ്യങ്ങളെക്കാളും ശക്തി യുഎസിനുണ്ടെന്ന് ട്രംപ് (video)

സംയുക്ത സൈനികപരിശീലനം നടത്താനൊരുങ്ങി ഇറാനും ചൈനയും റഷ്യയും; മൂന്നു രാജ്യങ്ങളെക്കാളും ശക്തി യുഎസിനുണ്ടെന്ന് ട്രംപ് (video)
X

തെഹ്‌റാന്‍: യുഎസുമായി ആണവകരാറുണ്ടാക്കിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ഇറാനുമായി സംയുക്ത സൈനികപരിശീലനത്തിനെത്തി ചൈനയുടെയും റഷ്യയുടെയും നാവികസേനകള്‍. ഇറാന്‍ തീരത്തും ഇന്ത്യന്‍ സമുദ്രത്തിന്റെ വടക്കന്‍ഭാഗത്തുമാണ് ചൈനയുടെ റഷ്യയുടെയും സൈനികകപ്പലുകളും ബോട്ടുകളും എത്തിയിരിക്കുന്നത്. സെക്യൂരിറ്റി ബെല്‍റ്റ്-2025 എന്ന പേരിലുള്ള സൈനികപരിശീലനമാണ് നാളെ മുതല്‍ തുടങ്ങുക. അസര്‍ബൈജാന്‍, ഇറാഖ്, കസാക്കിസ്താന്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സൈനികപരിശീലനം നിരീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്.

അതേസമയം, ഈ മൂന്നുരാജ്യങ്ങളുടെയും സൈനികശക്തിയേക്കാള്‍ കൂടുതലാണ് യുഎസിന്റെ സൈനിക ശക്തിയെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.


Next Story

RELATED STORIES

Share it