ഇന്ത്യന്‍ പൗരന്മാരെ യുക്രെയ്‌നില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് റഷ്യ
ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രെയ്ന്‍ സൈന്യമാണെന്നു റഷ്യ പറഞ്ഞു

ന്യൂഡല്‍ഹി:ഇന്ത്യന്‍ പൗരന്മാരെ യുക്രെയ്‌നില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി.ഇതിനു വേണ്ടി റഷ്യന്‍ വിമാനങ്ങളും ഉപയോഗിക്കുമെന്ന് എംബസി ട്വീറ്റിലൂടെ അറിയിച്ചു.
നേരത്തെ,ഇതു സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ യുക്രെയ്ന്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ് റഷ്യ കുറ്റപ്പെടുത്തിയത്.ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രെയ്ന്‍ സൈന്യമാണെന്നും റഷ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. അതേസമയം ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ തയാറാണെന്നും റഷ്യ അറിയിച്ചു.
RELATED STORIES
വിഭജനവുമായി ബന്ധപ്പെട്ട വീഡിയോയില് നെഹ്റുവിനെ ലക്ഷ്യമിട്ട് ബിജെപി;...
14 Aug 2022 9:39 AM GMTമകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMT