Sub Lead

ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പോലിസില്‍ പരാതി നല്‍കി സിപിഎം

ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പോലിസില്‍ പരാതി നല്‍കി സിപിഎം
X

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം പോലിസില്‍ പരാതി നല്‍കി. ശാഖകളില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും യുവാവിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും സിപിഎം ഏലിക്കുളം ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്‌ഐയും പൊന്‍കുന്നം പോലിസിലും കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ അനന്ദു അജിയാണ് ശാഖയിലെ ലൈംഗികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിലെ ആരോപണ വിധേയനായ ശാഖാ പ്രമുഖിനെതിരേ നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. ''ആര്‍എസ്ശാഖയില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ എത്രയോ കാലമായി പറയുന്നു. ആര്‍എസ്എസ് ശാഖയിലേക്ക് തെറ്റിദ്ധാരണ മൂലം പോയവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ശാഖയ്ക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെ അന്വേഷണം വേണം. പീഡിപ്പിച്ച ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം''-വി കെ സനോജ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it