- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഷാജഹാന്‍ വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി വിട്ടവരെന്നും സിപിഎം നേതൃത്വം
കൊലയാളികള്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണെന്നും,ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു വ്യക്തമാക്കി

പാലക്കാട്:സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം ആര്‍എസ്എസ് ആസൂത്രിതമെന്ന് സിപിഎം ജില്ലാ നേതൃത്വം.കൊലയാളികള്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണെന്നും,ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു വ്യക്തമാക്കി.
പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയില്‍ പങ്കെടുത്തവരാണ് ഇവര്‍. പിന്നെങ്ങിനെയാണ് ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പറയുകയെന്നും സുരേഷ്ബാബു ചോദിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ടവരാണ് പ്രതികള്‍. ആര്‍എസ്എസാണ് ഇവര്‍ക്ക് സഹായം നല്‍കി വന്നത്. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവര്‍ വന്നതെന്നും സുരേഷ്ബാബു പറഞ്ഞു.
പ്രദേശത്തെ ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും,ആര്‍എസ്എസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും ഇതിനിടേ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ ആര്‍എസ്എസ് സംഘം ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നെന്നും സുരേഷ്ബാബു പറഞ്ഞു.
ഇന്നലെ രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RELATED STORIES
പാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTഒരുമിച്ച് പിറന്നവര്‍ ഇനി ഒരുമിച്ച് സ്കൂളിലേക്ക്
28 May 2025 9:21 AM GMTആലത്തൂരില്‍ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍...
24 May 2025 9:11 AM GMTപാലക്കാട് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ...
23 May 2025 2:40 PM GMTവേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി
23 May 2025 5:11 AM GMT