Sub Lead

മദ്‌റസ വിദ്യാര്‍ഥിക്കെതിരായ ആക്രമണം: ആര്‍എസ്എസ്സുകാരനെ മാനസിക രോഗിയാക്കിയത് കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍; പ്രതിഷേധം വ്യാപകം

മദ്‌റസ വിദ്യാര്‍ഥിക്കെതിരായ ആക്രമണം:  ആര്‍എസ്എസ്സുകാരനെ   മാനസിക രോഗിയാക്കിയത് കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍; പ്രതിഷേധം വ്യാപകം
X

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ മദ്‌റസ വിദ്യാര്‍ഥിയെആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ആര്‍എസ്എസ് പ്രവര്‍ത്തകനും തീവ്ര സ്വഭാവക്കാരനുമായ പ്രതിയെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ട പോലിസ് നടപടി ശരിയെല്ലെന്ന് വിവിധ സംഘടനകള്‍ പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ചരാവിലെയാണ് ആനപ്പടി ഫലാഹുല്‍മുസ്‌ലിമീന്‍ മദ്‌റസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായചെമ്മല റഷീദിന്റെ മകന്‍ ഖാജയെ തുന്നരുകണ്ടി രാമനാഥന്‍ പ്രകോപനം ഒന്നുമില്ലാതെ ആക്രമിച്ചത്.

സംഭവത്തില്‍ ചെട്ടിപ്പടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തിന് ഇരയായി കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥിക്ക് നീതി ലഭിക്കാനും ഇനി ആര്‍ക്കും ഇത്തരത്തില്‍ സംഭവിക്കാതിരിക്കാനും പോലിസ് സമഗ്രമായ അന്വേഷണം നടത്തി പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും റെയ്ഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സയ്യിദ് യഹ്‌യ തങ്ങള്‍ ജമലുലൈലി, നൗഷാദ് ചെട്ടിപ്പടി, ഇസ്മായില്‍ ദാരിമി, പി.പി നൗഷാദ് സംസാരിച്ചു.

സംഭവത്തില്‍ എസ്‌കെഎസ്എസ്എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. സയ്യിദ് ശിയാസ് ജിഫ്‌രി, റാജിബ് ഫൈസി, അബ്ദുല്ലത്തീഫ് ഉള്ളണം, കെ പി നൗഷാദ്, ബദറുദ്ധീന്‍ ചുഴലി സംസാരിച്ചു.

സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ചെട്ടിപ്പടി റെയ്ഞ്ച് കമ്മിറ്റിയും ആനപ്പടി ഫലാഹുല്‍ മുസ്‌ലിമീന്‍ മദ്‌റസ മാനേജ്‌മെന്റ് ആന്‍ഡ് സ്റ്റാഫ് കൗണ്‍സിലും പ്രതിഷേധം രേഖപ്പെടുത്തി.

ആര്‍എസ്എസ് ക്രിമിനലുകള്‍ പ്രതികളാകുന്ന കേസുകളില്‍ മാനസിക രോഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രവണത അപകടകരമാണന്നും, ഇത്തരം ക്രിമിനലുകളെ സഹായിക്കുന്ന സംഘി അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് പരപ്പനങ്ങാടി ഏരിയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നൗഫല്‍ പരപ്പനങ്ങാടി, റൗഫ്, സംസാരിച്ചു.

മദ്‌റസ വിദ്യാര്‍ത്ഥിയെ കാണുമ്പോള്‍ പ്രകോപനം ഉണ്ടാവുന്ന ആര്‍എസ്എസ് മനോഭാവത്തെ നിസ്സാരവത്കരിക്കുന്ന പോലിസ് പ്രവണത പോലിസിനുള്ളിലെ ആര്‍എസ്എസ് സെല്ലിന്റെ പ്രവര്‍ത്തനമാണന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലങ്കില്‍ പ്രക്ഷോഭത്തിന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്ന് വെസ്റ്റ് ജില്ല കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ജില്ല പ്രസിഡന്റ് ജലീല്‍ മദനി, സെക്രട്ടറി ഉമര്‍ അഹ്‌സനി, പി എസ് കെ തങ്ങള്‍ സംസാരിച്ചു.

ആര്‍എസ്എസ് അക്രമം നടത്തുമ്പോള്‍ മാനസികരോഗികളാവുകയും മറ്റുള്ളവയെ ഭീകരവത്ക്കരിക്കുകയും ചെയ്യുന്ന പോലിസ് നയം ജനാതിപത്യ സംവിധാനത്തിന് എതിരാണന്ന് പിഡിപി നേതാക്കളായ സക്കീര്‍ പരപ്പനങ്ങാടി, ഷഫീഖ് പുത്തരിക്കല്‍ പറഞ്ഞു.

അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ പ്രതിയെ രക്ഷപെടുത്തിയ പോലിസ് സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്ഡിപിഐക്കെതിരെ കേസെടുത്തത് വിരോധ ഭാസമാണന്നും പോലിസിന്റ ഇത്തരം നയങ്ങളിലൂടെ സംഘ് ക്രിമിനലുകള്‍ക്കെതിരെയുള്ള ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it