Sub Lead

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉല്‍സവച്ചടങ്ങുകളും അനുവദിക്കരുത്: ഡിജിപി

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉല്‍സവച്ചടങ്ങുകളും അനുവദിക്കരുത്: ഡിജിപി
X

തിരുവനന്തപുരം: പൊതുവഴി പൂര്‍ണമായും തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉല്‍സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ അത് റോഡിന്റെ ഒരുവശത്തുകൂടിയായിരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കാത്ത ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ ഉത്തരവ് പറയുന്നു.

സിപിഎം പാളയം ഏരിയാ സമ്മേളനം റോഡ് അടച്ചുകെട്ടി നടത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇറക്കിയ ഉത്തരവ് പോലിസ് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it