കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍; ഗതാഗത നിയന്ത്രണം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനു സമീപം റോഡില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ച മുമ്പണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ഭിത്തി കെട്ടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നാലുമാസം കൊണ്ട് പാത നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്ന കമ്പനി പാര്‍ശ്വഭിത്തി കെട്ടണമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ധാരണയായത്. നിലവില്‍ ഭിത്തി പണിയാതെ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മ്മിക്കുകയായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ അന്നുതന്നെ പ്രതിഷേധവുമായെത്തിയിരുന്നു. ഈ ഭാഗത്താണ് കനത്തമഴയില്‍ വിള്ളല്‍ വീണത്. ഇതോടെ പ്രദേശത്ത് വന്‍ അപകടസാധ്യതയാണ് നിലനില്‍ക്കുന്നത്. അപകടം ഒഴിവാക്കാന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്ന റോഡിന്റെ താഴെയുള്ള സര്‍വീസ് റോഡിലൂടെയുള്ള വാഹന ഗതാഗത നിരോധിച്ചിട്ടുണ്ട്.
RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT