Sub Lead

റിയാദില്‍ പ്രഭാത നടത്തത്തിനിടെ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

റിയാദില്‍ പ്രഭാത നടത്തത്തിനിടെ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
X

റിയാദ്: റിയാദില്‍ പ്രഭാത നടത്തത്തിനിടെ ആലുവ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തോട്ടുമുക്കം സ്വദേശി ശൗക്കത്തലി പൂക്കോയതങ്ങള്‍ (54) ആണ് ഇന്നലെ നിര്യാതനായത്. ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ആയിശ ബീവിയാണ് ഭാര്യ. മക്കള്‍: ഹിശാം, റിദ ഫാത്തിമ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി നേതാവ് ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it