Sub Lead

യുഎഇയിലെ റെസിഡന്റ് വിസക്കാര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ തിരികെ വരാം

യുഎഇയിലെ റെസിഡന്റ് വിസക്കാര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ തിരികെ വരാം
X

ദുബയ്: വിവിധ രാജ്യങ്ങളില്‍പെട്ടുപോയ യുഎഇ താമസ വിസക്കാര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ തിരികെ വരാമെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും തിരിച്ചുവരാനാവുക. ഏതെങ്കിലും രാജ്യങ്ങള്‍ വിസക്കാരെ കയറ്റിക്കൊണ്ടുപോവാന്‍ വരുന്ന വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് പെര്‍മിറ്റ് നല്‍കിയില്ലെങ്കില്‍ ബുദ്ധിമുട്ടാവാന്‍ സാധ്യതയുണ്ട്. യുഎഇയിലെ വിമാനകമ്പനികള്‍ എല്ലാംതന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരാനും, അനുമതി ലഭിച്ചാല്‍ യാത്രക്കാരെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനും നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാരണം കുടുംബങ്ങളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വരുന്നവര്‍ക്ക് തങ്ങളുടെ കുടുംബവുമായുള്ള പുനഃസമാഗമത്തിനു വേണ്ടി ഈ യാത്രാ അവസരം ഒരുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇതിനു വേണ്ടി smartservices.ica.gov.ae. എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കണം.




Next Story

RELATED STORIES

Share it