Sub Lead

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: കെ സുധാകരനെ രാഹുല്‍ ഗാന്ധി വിളിപ്പിച്ചു

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: കെ സുധാകരനെ രാഹുല്‍ ഗാന്ധി വിളിപ്പിച്ചു
X

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകനെന്ന് വിശേഷിപ്പിച്ച സംഭവം പാര്‍ട്ടിക്കുള്ളില്‍ വിവാദമായതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ എംപിയെ രാഹുല്‍ ഗാന്ധി വിളിച്ചതായി റിപോര്‍ട്ട്. സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടതിനെ സുധാകരന്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നടപടി. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മോശമായി വല്ലതും ഉള്ളതായി കരുതുന്നില്ലെന്നും താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും സുധാകരന്‍ രാവിലെ വിശദീകരിച്ചിരുന്നു. സിപിഎം നേതാക്കളില്‍ ആരും തന്നെ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഷാനിമോള്‍ ഉസ്മാന് രോഷം ഉണ്ടാവാന്‍ കാരണം എന്താണെന്ന് അറിയില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. ഷാനിമോള്‍ ഉസ്മാന്റെ പരാമര്‍ശത്തിനെതിരേ കെപിസിസിക്ക് കത്ത് നല്‍കിയതായും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, കെ സുധാകരന്റെ അധിക്ഷേപം ശരിയല്ലെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.

Remarks against the Chief Minister: Rahul Gandhi summoned K Sudhakaran

Next Story

RELATED STORIES

Share it