Sub Lead

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പേര്‍ക്കും വധശിക്ഷ വിധിച്ച് കോടതി

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പേര്‍ക്കും വധശിക്ഷ വിധിച്ച് കോടതി
X

ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി. കേസിലെ 15 പ്രതികള്‍ക്കുമാണ് മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവി വധശിക്ഷ വിധിച്ചത്. ഒരു കൊലക്കേസില്‍ പ്രതികളായ എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുന്നത് അത്യപൂര്‍വമായിരിക്കും. 2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ആറു വാഹനത്തിലെത്തിയ 12 പേരാണ് കൊലപാതകം നടത്തിയതെന്നാണു കേസ്. ഒന്നു മുതല്‍ എട്ടുവരെയുള്ളവര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നും ഒമ്പതു മുതല്‍ 12 വരെയുള്ള പ്രതികള്‍ സഹായം നല്‍കിയെന്നും മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it