Sub Lead

ദൈവനിന്ദ കേസില്‍ ഗുര്‍മീത് രാം റഹീം സിങ് വിചാരണ നേരിടണം

2015 ഒക്ടോബറില്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരുഗ്രന്ഥ് സാഹിബ് നശിപ്പിച്ചെന്ന പരാതികളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വിചാരണ നേരിടേണ്ടി വരുക.

ദൈവനിന്ദ കേസില്‍ ഗുര്‍മീത് രാം റഹീം സിങ് വിചാരണ നേരിടണം
X

ന്യൂഡല്‍ഹി: ദൈവനിന്ദ കേസില്‍ ദേരാ സച്ച സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ് വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. വിചാരണ സ്‌റ്റേ ചെയ്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ 2015ലെ വിധി റദ്ദാക്കിയാണ് ഉത്തരവ്. 2015 ഒക്ടോബറില്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരുഗ്രന്ഥ് സാഹിബ് നശിപ്പിച്ചെന്ന പരാതികളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഗുര്‍മീത് രാം റഹീം സിങ് വിചാരണ നേരിടേണ്ടി വരുക.

കേസുകളില്‍ ന്യായമായ അന്വേഷണം ആവശ്യപ്പെട്ട് ഗുര്‍മീത് രാം റഹീം സിങ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിചാരണക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നത്. കേസിലെ അന്വേഷണം സിബിഐ ഏറ്റെടുത്തത് തടഞ്ഞ് പഞ്ചാബ് സര്‍ക്കാര്‍ 2018ല്‍ ഇറക്കിയ വിജ്ഞാപനത്തെയും ഗുര്‍മീത് രാം റഹീം സിങ് ചോദ്യം ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it