Sub Lead

''ബാബരി മസ്ജിദിന്റെ അവശേഷിപ്പുകളില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു''-യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപോര്‍ട്ട്

ബാബരി മസ്ജിദിന്റെ അവശേഷിപ്പുകളില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു-യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപോര്‍ട്ട്
X

വാഷിങ്ടണ്‍: ബാബരി മസ്ജിദിന്റെ അവശേഷിപ്പുകളില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തുവെന്ന് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപോര്‍ട്ട്. 2025ലെ മതസ്വാതന്ത്ര റിപോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 16ാം നൂറ്റാണ്ട് മുതല്‍ നിലനിന്ന ബാബരിമസ്ജിദ് 1992ല്‍ ഹിന്ദു ആള്‍ക്കൂട്ടം തകര്‍ത്തെന്നും അവശേഷിപ്പുകളില്‍ നിര്‍മിച്ച രാമക്ഷേത്രം 2024 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തെന്നും റിപോര്‍ട്ട് പറയുന്നു. 1992ല്‍ മസ്ജിദ് തകര്‍ത്തതിന് ശേഷം ഇന്ത്യയില്‍ നിരവധി വര്‍ഗീയ കലാപങ്ങള്‍ നടന്നെന്നും 2000ത്തോളം പേര്‍ കൊല്ലപ്പെട്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മതസ്വാതന്ത്ര്യം ഹനിക്കാനും മുസ് ലിം ഭരണാധികാരികളുടെ വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നതായും റിപോര്‍ട്ട് പറയുന്നു. അതേസമയം, റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it