Sub Lead

'രാം കെ നാം' ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞതിനെ ചൊല്ലി സംഘര്‍ഷം; സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ് ഐ

രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞതിനെ ചൊല്ലി സംഘര്‍ഷം; സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ് ഐ
X

കോട്ടയം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയതിനു പിന്നാലെ കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 'രാം കെ നാം' ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞതിനെ ചൊല്ലി സംഘര്‍ഷാവസ്ഥ. ഇന്നലെ രാത്രിയാണ് സംഭവം. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെയാണ് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടഞ്ഞത്. കോളജ് യൂനിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് കോളജ് ഗേറ്റിന് സമീപം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങിയത്. പെണ്‍കുട്ടികളടക്കം 40ഓളം വിദ്യാര്‍ഥികളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഒരുസംഘം ബിജെപി പ്രവര്‍ത്തകരെത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പള്ളിക്കത്തോട് പോലിസ് ബിജെപി പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. തുടര്‍ന്ന് കോളജ് കോംപൗണ്ടില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

അതേസമയം, കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘപരിവാര്‍ പ്രദര്‍ശനം തടസ്സപ്പെടുത്തിയ ആനന്ദ് പട്‌വര്‍ധന്റെ 'രാം കേ നാം' ഡോക്യുമെന്ററി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളത്തിലാകെ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ അതിക്രമം കാണിച്ച ആര്‍എസ്എസ് നടപടി ഹീനവും പ്രതിഷേധാര്‍ഹവുമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ സംഘപരിവാരവും വിഎച്ച്പിയും നടത്തിയ കുപ്രചാരണവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമാണ് ഡോക്യുമെന്ററിയില്‍ കാണിക്കുന്നത്.

Next Story

RELATED STORIES

Share it