Sub Lead

ഡല്‍ഹി മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത് നായ സ്‌നേഹി; ഇയാള്‍ നായ ക്ഷേത്രവും നിര്‍മിച്ചിട്ടുണ്ട്

ഡല്‍ഹി മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത് നായ സ്‌നേഹി; ഇയാള്‍ നായ ക്ഷേത്രവും നിര്‍മിച്ചിട്ടുണ്ട്
X

ന്യൂഡല്‍ഹി: ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്തടിച്ച കേസിലെ പ്രതി നായ സ്‌നേഹിയെന്ന് പോലിസ്. ഡല്‍ഹി തലസ്ഥാന പ്രദേശത്തെ തെരുവുനായ്ക്കളെ മുഴുവന്‍ മാറ്റണമെന്ന സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഗുജറാത്ത് സ്വദേശിയായ സകാരിയ രാജേഷ് ഭായ് കിംജിഭായ് ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചതെന്ന് പോലിസ് സംശയിക്കുന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലെ കൊതാരിയ സ്വദേശിയായ സകാരിയ രാജേഷ് ഭായ് കിംജിഭായ് അറിയപ്പെടുന്ന നായ സ്‌നേഹിയാണ്. ഇയാള്‍ നാട്ടില്‍ നായ്ക്കള്‍ക്കായി ക്ഷേത്രവും നിര്‍മിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് പോലിസ് അറിയിച്ചു. രോഗം ബാധിക്കുന്ന നായ്ക്കളെ ആശുപത്രിയില്‍ എത്തിക്കലായിരുന്നു ഇയാളുടെ പ്രവര്‍ത്തന മേഖല. മുമ്പ് അഞ്ച് കേസുകളില്‍ പ്രതിയായിട്ടുണ്ടെങ്കിലും നാലെണ്ണത്തിലും കോടതികള്‍ വെറുതെവിട്ടിരുന്നു. ഡല്‍ഹിയിലെ സംഭവത്തിന് ശേഷം രാജ്‌കോട് പോലിസ് ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട സുപ്രിംകോടതി നിര്‍ദേശത്തിന് ശേഷം സകാരിയ രാജേഷ് ഭായ് കിംജിഭായ് അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ടാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് വന്നത്.

Next Story

RELATED STORIES

Share it