- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തില്‍ നാളെ മുതല്‍ മഴ സജീവമാവും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ നാളെ മുതല്‍ മഴ സജീവമാകാന്‍ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളില്‍ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21ഓടെ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (മേയ് 19) മുതല്‍ മേയ് 23 വരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
RELATED STORIES
27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ ...
12 Jun 2025 1:23 PM GMTവിരാട് കോഹ് ലിയുടെ വിരമിക്കല്‍; ബിസിസിഐക്ക് വീഴ്ച പറ്റി: രവി ശാസ്ത്രി
12 Jun 2025 6:54 AM GMTലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം പോരാട്ടം ഇന്ന് തുടങ്ങും ;...
11 Jun 2025 6:06 AM GMTവെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരാന് വിരമിച്ചു;...
10 Jun 2025 6:40 AM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMT