Sub Lead

രാഹുല്‍ വയനാട്ടിലും അമേത്തിയിലും; പ്രിയങ്ക റായ്ബറേലിയിലെന്ന് സൂചന

രാഹുല്‍ വയനാട്ടിലും അമേത്തിയിലും; പ്രിയങ്ക റായ്ബറേലിയിലെന്ന് സൂചന
X

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയിലും മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2002 മുതല്‍ അമേത്തിയിലെ എംപിയായിരുന്ന രാഹുല്‍ ഗാന്ധി 2019ല്‍ സ്മൃതി ഇറാനിയോട് തോറ്റിരുന്നു. അമേത്തിയില്‍ സ്മൃതി ഇറാനിയെ തന്നെയായിരിക്കും ഇത്തവണയും ബിജെപി സ്ഥാനാര്‍ഥി. രാഹുലിന് ജയിക്കുന്ന മണ്ഡലം എന്ന നിലയിലാണ് വയനാട് തന്നെ കൊടുക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്ന് മല്‍സരിക്കാതിരിക്കുന്നത് തോല്‍വി ഭയന്നിട്ടാണെന്ന പ്രചാരണം ഒഴിവാക്കാനാണ് അമേത്തിയില്‍ ഇത്തവണയും മല്‍സരിക്കാനൊരുങ്ങുന്നത്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപി ഐയിലെ ദേശീയനേതാവ് ആനിരാജയാണ് മല്‍സരിക്കുന്നത്.

അതേസമയം, ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിനിന്ന് മല്‍സരിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. മാതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് റായ്ബറേലിയില്‍ പ്രിയങ്ക മല്‍സരിക്കാനൊരുങ്ങുന്നത്. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയില്‍ 2019ല്‍ സോണിയ ഗാന്ധി 1.8 ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോണിയ ബിജെപിയുടെ പ്രതാപ് സിങ്ങിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. പ്രിയങ്കയുടെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയും തിരഞ്ഞെടുക്കപ്പെട്ടത് റായ്‌ബേറലിയില്‍ നിന്നാണ്. സോണിയ ഇക്കുറി ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റായ്ബറേലിയില്‍ പ്രിയങ്കാ ഗകാന്ധി സ്ഥാനാര്‍ഥിയാകുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it