പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്; സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
BY FAR13 Sep 2023 2:47 PM GMT
X
FAR13 Sep 2023 2:47 PM GMT
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അന്‍വറും കലക്ടറും അടക്കം 12 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള് അടക്കം പ്രവര്‍ത്തിക്കുന്നതിന് കോടതി വിലക്കി. പാര്‍ക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് ജസ്റ്റീസ് മുരളീ പുരുഷോത്തമന് പരിഗണിച്ചത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് വിദഗ്ദപഠനം നടത്താതെയാണ് നിര്‍മാണങ്ങള്‍ക്ക് അനുമതിനല്‍കിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. നദീതട സംരക്ഷണ സമിതി പ്രവര്ത്തകന് പി വി രാജനാണ് ഹരജി നല്‍കിയത്. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.Next Story
RELATED STORIES
ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 May 2024 5:16 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTകപ്പല്‍ ബോട്ടിലിടിച്ചു രണ്ടുപേര്‍ മരണപ്പെട്ട സംഭവം: എസ്ഡിടിയു ജില്ലാ...
16 May 2024 4:57 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMTമലപ്പുറം സ്വദേശി മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്...
15 May 2024 5:09 AM GMTഹജ്ജ് 2024: കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം 21ന് പുലര്‍ച്ചെ...
14 May 2024 2:16 PM GMT