Sub Lead

യുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍

യുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
X

നിലമ്പൂര്‍: തനിക്ക് കിട്ടിയ വോട്ടുകള്‍ എല്‍ഡിഎഫിന്റേതാണെന്ന് പി വി അന്‍വര്‍. താന്‍ പിടിച്ചത് യുഡിഎഫ് വോട്ടുകളാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പിണറായിസത്തിനെതിരെയാണ് താന്‍ വോട്ട് പിടിച്ചത്. ഭൂരിപക്ഷവും വോട്ടുകള്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കാമ്പില്‍ നിന്നാണ്. വോട്ടിങ് പൂര്‍ത്തിയായി വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ അത് മനസിലാകും. മലയോര കര്‍ഷകരുടെ വിഷയങ്ങള്‍ പരിഗണിക്കാതെ, അവര്‍ നേരിടുന്ന വന്യജീവി ആക്രമങ്ങള്‍ക്ക് പരിഹാരം കാണാതെ 2026ല്‍ എളുപ്പത്തില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല.-അന്‍വര്‍ പറഞ്ഞു. കര്‍ഷക സംഘടനകളെ എകോപിപ്പിക്കാനുള്ള നടപടികള്‍ താന്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞെന്നും അന്‍വര്‍ പറഞ്ഞു. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായാല്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും. അതല്ലെങ്കില്‍ ഒരു മൂന്നാം മുന്നണി കേരളത്തിലുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it