- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികള്‍ വേണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നരലക്ഷം രൂപ പിഴയിട്ട് റഷ്യ; പുതിയ നിയമം പ്രാബല്യത്തില്‍
ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ ഇത്തരം പ്രചാരണങ്ങള്‍ നടത്തുകയാണെങ്കില്‍ 43 ലക്ഷം രൂപ പിഴയടക്കേണ്ടി വരും.
മോസ്‌കോ: കുട്ടികള്‍ വേണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നരലക്ഷം രൂപ പിഴയിടുന്ന നിയമം പാസാക്കി റഷ്യ. ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്ക് ഇത്തരം പ്രചാരണങ്ങള്‍ ഭീഷണിയാണെന്ന് നിയമം പറയുന്നു. ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ ഇത്തരം പ്രചാരണങ്ങള്‍ നടത്തുകയാണെങ്കില്‍ 43 ലക്ഷം രൂപ പിഴയടക്കേണ്ടി വരും.
2024ന്റെ ആദ്യപകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. 2023ന്റെ ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 16,000 കുട്ടികള്‍ കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകള്‍ മൂന്നു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ നിലപാട്. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന കുടുംബങ്ങള്‍ സാമ്പത്തിക സഹായം അടക്കം നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വവര്‍ഗ വിവാഹ പ്രചാരണം, ജന്മനാലുള്ള ലിംഗസ്ഥിതി മാറാന്‍ പ്രേരിപ്പിക്കല്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.
കുട്ടികള്‍ വേണ്ടെന്ന പ്രചാരണം പാശ്ചാത്യ ജീവിതരീതിയുടെ പ്രചാരണമാണെന്ന് റഷ്യ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ ഇന്റര്‍നെറ്റിലോ മാധ്യമങ്ങളിലോ സിനിമകളിലോ പരസ്യങ്ങളിലോ നടത്തുന്നത് കുറ്റകരമാണ്. കുട്ടികളുടെ കുറവ് റഷ്യ നേരിടുന്ന പ്രധാനപ്രശ്‌നമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി എസ് പെസ്‌കോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നിയമപരമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നത് തടയുന്ന നിയമവും റഷ്യ പാസാക്കിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പാശ്ചാത്യ രാജ്യങ്ങളുടെ നയം നശീകരണ സ്വഭാവമുള്ളതാണെന്ന് ഡ്യൂമ മേധാവി വ്യാചെസ്‌ലേവ് വൊലോദിന്‍ പറഞ്ഞു. പരമ്പരാഗത കുടുംബ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റവും വരെയും റഷ്യ പോവുമെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ പാസാക്കിയ മറ്റൊരു നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്തവരോട് പാരമ്പര്യേതര ലൈംഗിക കാര്യങ്ങള്‍ സംസാരിക്കുന്നത് കുറ്റകരമാണ്. അതായത്, എല്‍ജിബിടി പ്രത്യയശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയുകയോ പ്രസംഗിക്കുകയോ വാര്‍ത്തയാക്കുകയോ ചെയ്യരുത്. 2022ല്‍ ഇത് മുതിര്‍ന്നവര്‍ക്കും ബാധകമാക്കി. ഇതോടെ എല്‍ജിബിടി പ്രൈഡ് പോലുള്ള പരിപാടികള്‍ നിയമവിരുദ്ധമായി. ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും നിയമം ഉറപ്പുവരുത്തുന്നു.
RELATED STORIES
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്‍റഹീം കേസ്; ഡിസംബര്‍ 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT