പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

പുല്‍പ്പള്ളി: പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്റില്‍ക്കഴിയുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം തദ്സ്ഥാനം രാജിവച്ചു. പ്രത്യേക ദൂതന്‍ വഴി കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായും കത്ത് കൈമാറിയതായുമാണ് വിവരം. ബത്തേരി മുന്‍സിഫ് കോടതിയാണ് ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. എബ്രഹാം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് രാജി. പുല്‍പ്പള്ളി ബാങ്ക് വായ്പത്തട്ടിപ്പിനിരയായ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എബ്രഹാമിനെയും സെക്രട്ടറി കെ ടി രമാദേവിയെയും അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT