Big stories

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്

ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കാമെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൂന്നുപേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്
X

തിരുവനന്തപുരം: വിവാദമായ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പ്രതികളായ മുന്‍ എസ്എഫ്‌ഐ നേതാക്കളായ മൂന്നുപേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപോര്‍ട്ട്. ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കാമെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൂന്നുപേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി എഡിജിപി ടോമിന്‍ തച്ചങ്കരി പിഎസ്‌സി സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ ശാസ്ത്രീയപരിശോധനകള്‍ തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഈ റാങ്ക് ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയര്‍മാനും മറ്റ് ഉദ്യോഗാര്‍ഥികള്‍ നിവേദനം നല്‍കിയിരുന്നു. ചിലര്‍ കോടതിയെയും സമീപിച്ചു. റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന ക്രൈംബ്രാഞ്ചിന്റെ റിപോര്‍ട്ട് മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇനി പിഎസ്‌സിയാണ് റിപോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കേണ്ടത്. കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍നിന്ന് പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലില്‍വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it