Sub Lead

ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍; ജമ്മു കശ്മീര്‍ ഗവര്‍ണറെ നീക്കി

സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്തമാസം തീരാനിരിക്കെയാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കുന്നത്.

ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍; ജമ്മു കശ്മീര്‍ ഗവര്‍ണറെ നീക്കി
X

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്തമാസം തീരാനിരിക്കെയാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിക്കുന്നത്. പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറത്തിറക്കി. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മുവാണ് ജമ്മു കശ്മീരിലെ പുതിയ ലഫ്.ഗവര്‍ണര്‍.

രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്. ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. നേരത്തെ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവുന്നതിന്റെ ഭാഗമായിട്ടാണ് അന്ന് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. മിസോറാമിന്റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും നേരത്തം മിസോറാം ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it