Sub Lead

ദൂരൂഹത സൃഷ്ടിക്കാനുള്ള എന്‍ഐഎയുടെ ശ്രമത്തിനെതിരേ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

തിരുഭുവനം രാമലിംഗം കൊലപാതകക്കേസുമായി ബന്ധപ്പെട്ട പോപുലര്‍ ഫ്രണ്ടിന്റെ തിരുച്ചി, കാരൈക്കല്‍, തഞ്ചാവൂര്‍ ഓഫിസുകളില്‍ എന്‍ഐഎ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഈ മൂന്ന് ജില്ലാ ആസ്ഥാനങ്ങളിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക.

ദൂരൂഹത സൃഷ്ടിക്കാനുള്ള എന്‍ഐഎയുടെ ശ്രമത്തിനെതിരേ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധം
X

ചെന്നൈ: അനാവശ്യ റെയ്ഡുകളിലൂടെ ദുരൂഹത സൃഷ്ടിക്കാനുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) ശ്രമത്തിനെതിരേ തമിഴ്‌നാട്ടില്‍ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഖാലിദ് മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുഭുവനം രാമലിംഗം കൊലപാതകക്കേസുമായി ബന്ധപ്പെട്ട പോപുലര്‍ ഫ്രണ്ടിന്റെ തിരുച്ചി, കാരൈക്കല്‍, തഞ്ചാവൂര്‍ ഓഫിസുകളില്‍ എന്‍ഐഎ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഈ മൂന്ന് ജില്ലാ ആസ്ഥാനങ്ങളിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക.

രാമലിംഗം വധവുമായി പോപുലര്‍ ഫ്രണ്ടിന് ബന്ധമില്ല. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 പേരില്‍ മൂന്നു പേര്‍ പോപുലര്‍ ഫ്രണ്ടുകാരാണ്. എന്നാല്‍, ഇവര്‍ നിരപരാധികളാണ്. എന്‍ഐഎ അന്വേഷിക്കുന്ന മിക്ക കേസുകളിലും തികച്ചും പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഖാലിദ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഹാദിയാ കേസില്‍ നിരപരാധികളെ കുടുക്കാന്‍ ശ്രമിച്ച എന്‍ഐഎ ഹിന്ദുത്വര്‍ പ്രതികളായ സ്‌ഫോടനക്കേസുകളില്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ നിലപാട് തന്നെയാണ് ഈ കേസിലും എന്‍ഐഎ സ്വീകരിക്കുന്നത്. എന്‍ഐഎ റെയ്ഡിന് ശ്രീലങ്കന്‍ സ്‌ഫോടനവുമായി ഒരു ബന്ധവുമില്ല. ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ സംഘടനാ ലഖുലേഖകളും പോസ്റ്ററുകളും മറ്റുമാണ് കൊണ്ടുപോയത്. കോടതി അനുമതിയോട് കൂടിയാണ് റെയ്ഡ് നടത്തിയതെങ്കിലും ദുരൂഹത സൃഷ്ടിക്കുന്ന രീതിയിലായിരുന്നു എന്‍ഐഎ നടപടികള്‍. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it