Sub Lead

'പെഗാസസ്' പ്രിയങ്കയുടെ വിവരങ്ങളും ചോര്‍ത്തി; വാട്‌സാപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്‌സ് ആപ്പില്‍നിന്ന് ലഭിച്ചിരുന്നു. മറ്റുപലര്‍ക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്തുതന്നെയായിരുന്നു ഇത്.

പെഗാസസ് പ്രിയങ്കയുടെ വിവരങ്ങളും ചോര്‍ത്തി; വാട്‌സാപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാരസോഫ്റ്റ്‌വെയറായ 'പെഗാസസ്' ഉപയോഗിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്‌സ് ആപ്പില്‍നിന്ന് ലഭിച്ചിരുന്നു. മറ്റുപലര്‍ക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്തുതന്നെയായിരുന്നു ഇത്. വിഷയത്തില്‍ കേന്ദ്രം മൗനം വെടിയണം. മോദി സര്‍ക്കാര്‍ 'ചാര' സര്‍ക്കാര്‍ ആണ്. ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും വിവരം ചോര്‍ത്തലില്‍ മോദി സര്‍ക്കാര്‍ കളവ് പറയുകയാണെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. ബിജെപിയെ 'ഭാരതീയ ജാസൂസ് പാര്‍ട്ടി'' എന്നാണ് സുര്‍ജേവാല വിശേഷിപ്പിച്ചത്.

സപ്തംബര്‍ 12ന് ഐടി മന്ത്രി ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ചോര്‍ത്തല്‍ വിഷയം ഉന്നയിച്ചില്ലകേന്ദ്രത്തിന്റെ നിശബ്ദതയില്‍ നിഗൂഢതയുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുന്നകാര്യം വാട്‌സ് ആപ്പ് സര്‍ക്കാരിനെ മെയില്‍ത്തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ 31ന് മാത്രമാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ പല നേതാക്കളുടെയും സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരുടെയും വിവരങ്ങള്‍ ബിജെപി സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, ലോക്‌സഭാ മുന്‍ എംപി സന്തോഷ് ഭാരതീയ എന്നിവരുടെ ഫോണ്‍ സന്ദേശങ്ങളും ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it