Sub Lead

ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സ്ത്രീയെ അവഹേളിച്ചു; വനിത കമ്മീഷന്‍ അംഗത്തിനെതിരെ പ്രിയങ്ക ഗാന്ധി

ദേശീയ വനിത കമ്മീഷന്‍ അംഗം ചന്ദ്രമുഖീ ദേവിക്കെതിരേയാണ് പ്രിയങ്ക രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സ്ത്രീയെ അവഹേളിച്ചു; വനിത കമ്മീഷന്‍ അംഗത്തിനെതിരെ പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട അങ്കനവാടി ജീവനക്കാരിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ദേശീയ വനിത കമ്മീഷന്‍ അംഗത്തെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി. ദേശീയ വനിത കമ്മീഷന്‍ അംഗം ചന്ദ്രമുഖീ ദേവിക്കെതിരേയാണ് പ്രിയങ്ക രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.മധ്യവയസ്‌ക രാത്രിയില്‍ പുറത്ത് പോയതാണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു ചന്ദ്രമുഖീ ദേവിയുടെ പരാമര്‍ശം.

ഇത്തരം ചിന്താഗതി വെച്ച് എങ്ങനെ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രിയങ്ക ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. അങ്കനവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക നേരത്തെ യോഗി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സ്ത്രീ സുരക്ഷയില്‍ യു പി സര്‍ക്കാരിന് തുടര്‍ച്ചയായി വീഴ്ച്ച പറ്റുന്നു. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയും തുടക്കത്തില്‍ യോഗി സര്‍ക്കാര്‍ കേട്ടില്ല. അംഗനവാടി ജീവനക്കാരിയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

അതേ സമയം കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ക്ഷേത്ര പൂജാരിയും പ്രധാന പ്രതിയുമായ സത്യനാരായണന്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. കേസ് അതിവേഗ കോടതിയാവും പരിഗണിക്കുക.

Next Story

RELATED STORIES

Share it