Sub Lead

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിയും പരിഗണനയില്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിയും പരിഗണനയില്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. ദിഗ് വിജയ് സിങ്, ശശി തരൂര്‍ എന്നിവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ നിര്‍ണായക ചര്‍ച്ചകളുടെ പിരിമുറുക്കത്തിലാണ് ഡല്‍ഹി. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ള അപ്രതീക്ഷിത സ്ഥാനാര്‍ഥി ഉണ്ടാകും എന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണിക്കുന്നുണ്ട്.

ഇന്നലെ രാത്രി ഏറെ വൈകി പ്രിയങ്ക ഗാന്ധിയുടെ വസതിയിലെത്തി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സ്ഥാനാര്‍ഥിയായി വിശ്വസ്തര്‍ ഇല്ലാത്ത പ്രത്യേക സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, മീരാ കുമാര്‍ എന്നിവരും നാമനിര്‍ദേശ പത്രിക നല്‍കിയേക്കും. ദിഗ് വിജയ് സിങും ശശി തരൂരും ഒരു മണിക്ക് മുന്‍പ് പത്രിക സമര്‍പ്പിക്കും.

കേരളത്തില്‍ നിന്ന് എം കെ രാഘവന്‍, കെ സി അബു, കെ എസ് ശബരീനാഥന്‍ അടക്കം 15 പേര്‍ തരൂരിന്റെ പത്രികയില്‍ ഒപ്പു വച്ചിട്ടുണ്ട്. പവന്‍ കുമാര്‍ ബന്‍സലും നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it