രാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
BY BSR29 Sep 2023 2:16 PM GMT

X
BSR29 Sep 2023 2:16 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ ബില്ല് ഔദ്യോഗികമായി ഭരണഘടനയുടെ 106ാം ഭേദഗതി നിയമം എന്നറിയപ്പെടും. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി അറിയിക്കുന്ന തിയ്യതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു.
Next Story
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്നിന്ന് പണംതട്ടിയ യൂത്ത് കോണ്ഗ്രസ്...
6 Dec 2023 5:21 AM GMTസര്വ്വകലാശാലകളെ സംഘപരിവാര് കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT