Sub Lead

മുഹമ്മദ് മിഫ്ത യെമന്‍ ആക്ടിങ് പ്രധാനമന്ത്രി

മുഹമ്മദ് മിഫ്ത യെമന്‍ ആക്ടിങ് പ്രധാനമന്ത്രി
X

സന്‍ആ: യെമനിലെ അന്‍സാറുല്ല നേതൃത്വത്തിലുള്ള സിവിലിയന്‍ സര്‍ക്കാരിന്റെ ആക്ടിങ് പ്രധാനമന്ത്രിയായി ഇസ്‌ലാമിക പണ്ഡിതന്‍ മുഹമ്മദ് മിഫ്തയെ നിയമിച്ചു. സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ മെഹ്ദി അല്‍ മഷാത്താണ് നിയമനം നടത്തിയത്. ആഗസ്റ്റ് 28ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി അഹമദ് ഗാലിബ് അല്‍ റഹ്‌വിയും നിരവധി മന്ത്രിമാരും രക്തസാക്ഷികളായിരുന്നു. തുടര്‍ന്നാണ് സിവിലിയന്‍ ഭരണകൂടത്തിന് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ തീരുമാനിച്ചത്.


ഇസ്രായേലിനെതിരെ പ്രതികാര നടപടികളുണ്ടാവുമെന്ന് ഫീല്‍ഡ് മാര്‍ഷല്‍ മെഹ്ദി അല്‍ മഷാത്ത് പറഞ്ഞു. ''ഞങ്ങളുടെ പ്രതികാരം ഉറങ്ങിക്കിടക്കില്ല. വഞ്ചനാപരമായ കുറ്റകൃത്യങ്ങളുടെ ഫലമായി നിങ്ങളെ കാത്തിരിക്കുന്നത് ഇരുണ്ട ദിനങ്ങളാണ്. യെമന്‍ സായുധ സേന പൂര്‍ണ്ണമായും പ്രാപ്തരായി തുടരുന്നു. വെല്ലുവിളികളെ വെല്ലുവിളികളിലൂടെ യെമന്‍ നേരിടും. ഗസയിലെ ഉപരോധം പിന്‍വലിക്കുന്നത് വരെ യെമന്റെ ആക്രമണങ്ങള്‍ തുടരും. ഫലസ്തീനോടുള്ള യെമന്റെ നിലപാട് മാറില്ല. അന്താരാഷ്ട്ര കമ്പനികള്‍ ഇസ്രായേലില്‍ നിന്നും പിന്‍മാറണം. ജൂതകുടിയേറ്റക്കാര്‍ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചുപോവണം. രക്തസാക്ഷികളുടെ ശുദ്ധമായ രക്തം ഒരിക്കല്‍ ലോകത്തെ ഭരിച്ചിരുന്ന സാമ്രാജ്യങ്ങളെ തകര്‍ത്തു. ഇസ്രായേല്‍ ദുര്‍ബലവും താല്‍ക്കാലികവുമായ സ്ഥാപനമാണ്.''-അദ്ദേഹം പറഞ്ഞു.

അഹമദ് ഗാലിബ് അല്‍ റഹ്‌വിയുടെയും മറ്റു മന്ത്രിമാരുടെയും കൊലപാതകത്തെ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അപലപിച്ചു. അല്‍ റഹ്വിയെയും സഹപ്രവര്‍ത്തകരെയും ലക്ഷ്യം വച്ചത് ഹീനമായ കുറ്റകൃത്യവും അറബ് രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. യെമന്‍ രക്തസാക്ഷികളുടെ രക്തം തൂഫാനുല്‍ അഖ്‌സ യുദ്ധത്തിലെ ഫലസ്തീനികളുടെ രക്തവുമായി ലയിച്ചെന്നും പ്രസ്താവന പറയുന്നു. സയണിസ്റ്റ് സ്ഥാപനത്തിനെതിരായ പോരാട്ടത്തില്‍ ഫലസ്തീനികളുടെയും യെമനികളുടെയും രക്തം ഐക്യപ്പെട്ടെന്നതിന്റെ തെളിവാണ് രക്തസാക്ഷ്യമെന്ന് ഫലസ്തീനി ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it