Sub Lead

ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികില്‍സ ലഭിക്കാതെ മരിച്ചു;പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജി വച്ചു

34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്

ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികില്‍സ ലഭിക്കാതെ മരിച്ചു;പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജി വച്ചു
X

ലിസ്ബണ്‍:ചികില്‍സ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവച്ചു.മാര്‍ത്തയുടെ രാജി അംഗീകരിച്ചതായി പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു.

34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂനിറ്റ് നിറഞ്ഞിരുന്നാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്.ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു.എന്നാല്‍ യുവതി മരിക്കുകയായിരുന്നു.

ഇന്ത്യന്‍ യുവതിയുടെ മരണം പോര്‍ച്ചുഗലില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസവചികില്‍സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാനുള്ള മന്ത്രി മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്. വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കണക്കിലെടുത്ത്, പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ചില അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇത് ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ അടിയന്തര പ്രസവ ശുശ്രൂഷ ലഭിക്കാതെ ഇന്ത്യന്‍ യുവതി മരിച്ചത്.

മരണത്തെക്കുറിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കം മന്ത്രി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു.കൊവിഡ് കാലത്ത് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ത്ത നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.


Next Story

RELATED STORIES

Share it