Sub Lead

വിവാദ പോസ്‌കോ കമ്പനി വീണ്ടും ഒഡീഷയിലേക്ക്; പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പദ്ധതി വേണ്ടെന്ന ഗ്രാമസഭകളുടെ തീരുമാനത്തെ തുടര്‍ന്ന് 2017ല്‍ പോസ്‌കോ കമ്പനി പിന്‍വാങ്ങി. ഈ കമ്പനിയാണ് ഇനി ബിജെപിയുടെ ആശിര്‍വാദത്തോടെ വരാന്‍ പോവുന്നത്.

വിവാദ പോസ്‌കോ കമ്പനി വീണ്ടും ഒഡീഷയിലേക്ക്; പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
X


ഭുവനേശ്വര്‍: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിഞ്ഞ പോസ്‌കോ സ്റ്റീല്‍ കമ്പനി വീണ്ടും ഒഡീഷയിലേക്ക്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയെ വീണ്ടും കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. ആയിരക്കണക്കിന് ആദിവാസികളെ കുടിയൊഴിപ്പിച്ച ശേഷമായിരിക്കും പോസ്‌കോയും ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീല്‍സും ചേര്‍ന്ന് പ്ലാന്റ് തുടങ്ങുക.പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഉല്‍പ്പാദനശേഷിയുള്ള സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് പോസ്‌കോ അറിയിച്ചിരിക്കുന്നത്.

ഏത് സംസ്ഥാനത്ത് പദ്ധതി വരുമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നില്ല. പക്ഷെ, തന്റെ ജന്മനാടായ കിയോഞ്ജര്‍ ജില്ലയില്‍ ഈ പ്ലാന്റ് വരുമെന്നാണ് ഒഡീഷ മുഖ്യമന്ത്രിയായ മോഹന്‍ ചരണ്‍ മാജി അറിയിച്ചിരിക്കുന്നത്.

ഒഡീഷയിലെ തീരദേശ ജില്ലയായ ജഗത്സിംഗ്പൂരില്‍ 50,000 കോടി രൂപ ചെലവില്‍ സ്റ്റീല്‍ പ്ലാന്റ് നിര്‍മിക്കുമെന്ന് 2005ലാണ് പോസ്‌കോ കമ്പനി പ്രഖ്യാപിച്ചിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഭൂമി ഏറ്റെടുക്കല്‍ വലിയ സംഘര്‍ഷങ്ങളിലേക്കും സായുധസമരത്തിലേക്കും വരെ വഴിവച്ചു. അവസാനം, പദ്ധതി വേണ്ടെന്ന ഗ്രാമസഭകളുടെ തീരുമാനത്തെ തുടര്‍ന്ന് 2017ല്‍ പോസ്‌കോ കമ്പനി പിന്‍വാങ്ങി. ഈ കമ്പനിയാണ് ഇനി ബിജെപിയുടെ ആശിര്‍വാദത്തോടെ വരാന്‍ പോവുന്നത്.

Next Story

RELATED STORIES

Share it