കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം; അര്‍ജുനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലിസ് ശ്രമിക്കുന്നതായി ആരോപണം

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയാണ് അര്‍ജുന്‍. കാംപസിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി എസ്എഫ്‌ഐ കൊണ്ടു നടന്നിരുന്ന അര്‍ജുന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തിന് നേതൃത്വം കൊടുത്ത സംഭവം എസ്എഫ്‌ഐക്ക് വലിയ ക്ഷീണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ജുനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം; അര്‍ജുനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലിസ് ശ്രമിക്കുന്നതായി ആരോപണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ക്ലാസില്‍ നിന്നു വലിച്ചിറക്കി വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുനെ ഒഴിവാക്കാന്‍ ശ്രമം. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയാണ് അര്‍ജുന്‍. കാംപസിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി എസ്എഫ്‌ഐ കൊണ്ടു നടന്നിരുന്ന അര്‍ജുന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തിന് നേതൃത്വം കൊടുത്ത സംഭവം എസ്എഫ്‌ഐക്ക് വലിയ ക്ഷീണം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ജുനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.


അര്‍ജുനെ ഒഴിവാക്കാന്‍ പോലിസ് ശ്രമിക്കുന്നതിനെതിരേ കെഎസ്‌യു രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തില്‍ അര്‍ജുനെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കെഎസ്‌യു. അര്‍ജുന്‍ അടക്കം അഞ്ചു പേരാണ് മര്‍ദ്ദനം നടത്തിയത്. ഇവര്‍ കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും കെഎസ്‌യു പുറത്തൂവിട്ടിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ അടക്കമുള്ളവര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേസിന്റെ എഫ്‌ഐആറില്‍ നിന്ന് അര്‍ജുന്റെ പേര്‍ പോലിസ് ഒഴിവാക്കിയിരിക്കുകയാണെന്നും ഇത് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇതിനെതിരെ നാളെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ തേജസ് ന്യൂസിനോട് വ്യക്തമാക്കി.

കെഎസ്‌യു പ്രവര്‍ത്തകരെ ക്ലാസില്‍ നിന്നു വലിച്ചിറക്കി മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരുടെ കൂട്ടത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികളല്ലാത്ത പുറത്തുനിന്നുള്ള എസ്എഫ്‌ഐ നേതാക്കളും ഗുണ്ടകളും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസിനു നേരെയും ഇവര്‍ അക്രമം നടത്തുകയും രണ്ടു പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലിസിനെ കൈയേറ്റം ചെയ്തതിനും എട്ടു പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും പിന്നീട് ഇവരുടെ മേല്‍ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇവിടെയും സിപിഎമ്മിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പോലിസിനെ കൈയേറ്റം ചെയ്തതടക്കം ഗുരുതരമായ കുറ്റം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ പോലീസ് നടപടിക്കെതിരെ എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ലാല്‍ജിക്ക് പരാതി നല്‍കിയിരുന്നു. അഭിമന്യു മരിച്ചു ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അഭിമന്യുവിന് ഒപ്പം കുത്തേറ്റ അതെ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ ഈ ആക്രമണം എസ്എഫ്‌ഐ കേരളത്തിലെ കാംപസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാടത്തത്തിന്റെ തുറന്നുകാട്ടല്‍ ആണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

RELATED STORIES

Share it
Top