Big stories

സംസ്ഥാന പോലിസ് തലപ്പത്ത് അഴിച്ചുപണി; 38 എസ്പിമാരെ മാറ്റി നിയമിച്ചു, ജി ജയ്‌ദേവ് ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പി

സംസ്ഥാന പോലിസ് തലപ്പത്ത് അഴിച്ചുപണി; 38 എസ്പിമാരെ മാറ്റി നിയമിച്ചു, ജി ജയ്‌ദേവ് ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പി
X

തിരുവനന്തപുരം: സംസ്ഥാന പോലിസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ അടക്കം 38 എസ്പിമാരെ മാറ്റി നിയമിച്ചു. തൃശൂര്‍, കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍മാരെയും മാറ്റി. തിരുവനന്തപുരം സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന അജിത് കുമാറാണ് പുതിയ കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍. പോലിസ് ബറ്റാലിയന്‍ രണ്ടിലെ കമാന്‍ഡന്റ് അങ്കിത് അശോകനെ തൃശൂര്‍ ജില്ലാ പോലിസ് കമ്മിഷണറായും നിയമിച്ചു. കൊല്ലം റൂറല്‍ എസ്പി കെ ബി രവിയെ തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിയായും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി പി ബി രാജീവിനെ വനിതാ കമ്മിഷന്‍ ഡയറക്ടറായും മാറ്റി നിയമിച്ചു.

ആലപ്പുഴ ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോണ്‍ ആണ് പുതിയ ആലപ്പുഴ എസ്പി. കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ കേരളാ പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറാവും. എറണാകുളം റേഞ്ച് എസ്പി ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയില്‍ ചീഫ് വിജിലന്‍സ് ഓഫിസറായി മാറ്റി നിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി എം എല്‍ സുനിലിനെ കൊല്ലം റൂറല്‍ എസ്പിയായും മാറ്റി.

ആര്‍ മഹേഷ് ആണ് പുതിയ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി. പി ബിജോയിയെ എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ്പിയായും, ആര്‍ സുനീഷ് കുമാറിനെ കേരളാ പോലിസ് അക്കാദമി അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടറായും ബി കെ പ്രശാന്തന്‍ കാണിയെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് ബറ്റാലിയന്‍ കമാന്‍ഡന്റായും മാറ്റിനിയമിച്ചിട്ടുണ്ട്. റെയില്‍വേ പോലിസ് സൂപ്രണ്ടായി കെ എസ് ഗോപകുമാറിനെ നിയമിച്ചു.

മറ്റു നിയമനങ്ങള്‍:

സാബു മാത്യു കെ എം (എറണാകുളം റേഞ്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി.), കെ എസ് സുദര്‍ശന്‍ (ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി), ഷാജി സുഗുണന്‍ (ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി എസ്പി.), കെ വി വിജയന്‍ (തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി), വി അജിത് (തിരുവനന്തപുരം സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍), എന്‍ അബ്ദുല്‍ റഷീദ് (കേരളാ ആംഡ് വിമെന്‍ പോലിസ് ബറ്റാലിയന്‍ കമാന്‍ഡന്റ്), വി എസ് അജി (പബ്ലിക് ഗവേര്‍ണന്‍സ് ആന്റ് ലീഗല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍), ആര്‍ ജയശങ്കര്‍ (സതേണ്‍ റേഞ്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി), വി എം സന്ദീപ് (കെഎപി- 2 ബറ്റാലിയന്‍ കമാന്‍ഡന്റ്), വി സുനില്‍കുമാര്‍ (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് 1 എസ്പി), കെ കെ അജി (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് 4- എസ്പി), എ എസ് രാജു (വിമെന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍), കെ എല്‍ ജോണ്‍കുട്ടി (കോട്ടയം ക്രൈംബ്രാഞ്ച് എസ്പി), എന്‍ രാജേഷ് (സംസ്ഥാന സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് ഇന്റേണല്‍ സെക്യൂരിറ്റി എസ്പി), റെജി ജേക്കബ് (തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് 1 എസ്പി), കെ ഇ ബൈജു (സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അഡ്മിനിസ്‌ട്രേഷന്‍ എസ്പി), ആര്‍ മഹേഷ് (കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി).

Next Story

RELATED STORIES

Share it