Sub Lead

ഹരിദാസ് കൊലക്കേസ് പ്രതിയായ ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് കണ്ടെത്തല്‍; പോലിസുകാരനെ ചോദ്യം ചെയ്യുന്നു

ഹരിദാസ് കൊലക്കേസ് പ്രതിയായ ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് കണ്ടെത്തല്‍; പോലിസുകാരനെ ചോദ്യം ചെയ്യുന്നു
X

കണ്ണൂര്‍: കണ്ണവം ഹരിദാസ് കൊലപാതക കേസില്‍ പോലിസുകാരനെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ലിജേഷിനെ ഫോണില്‍ വിളിച്ചിരുന്നു. രാത്രി ഒരു മണിയോടെയാണ് ഫോണ്‍ ചെയ്തത്. സംശയെ തോന്നിയ അന്വേഷണ സംഘം സിപിഒ സുരേഷിനോട് ഫോണ്‍ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോള്‍ നിഷേധിക്കുകയാണ് ചെയ്തതെന്ന് പോലിസ് പറയുന്നത്.

സുരേഷ് കോള്‍ ഡീറ്റേല്‍സ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോണ്‍ ഡീറ്റേല്‍സ് പരിശോധിച്ചപ്പോള്‍ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി. ലിജേഷിന്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാന്‍ കഴിയുന്നത്. ലിജേഷിനെ ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ മാറിയാണ് വിളിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.

ബിജെപി നേതാവ് അറസ്റ്റിലായതോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പോലിസുകാരനെ വിളിച്ചിരുന്നു എന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ബിജെപി നേതാവിനെ ഫോണ്‍ ചെയ്ത കാര്യം സുരേഷ് നിഷേധിച്ചു. ഫോണ്‍വിളി രേഖകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ വിളിച്ചതിന് തെളിവുണ്ടെന്ന് കണ്ടെത്തിയതോടെ ബിജെപി നേതാവ് തന്നെ ആളുമാറി വിളിച്ചതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രമം നടത്തി. എന്നാല്‍, കൊലപാതകം നടക്കുന്നതിന് മുമ്പും കൊലക്ക് ശേഷവും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി.

ആദ്യം ബിജെപി നേതാവ് വിളിച്ചപ്പോള്‍ സുരേഷ് എടുത്തില്ല. പിന്നീട് സുരേഷ് ലിജേഷിനെ തിരുച്ചു വിളിച്ച് വാട്‌സ് ആപ്പ് കോളില്‍ നാല് മിനിറ്റ് നേരം സംസാരിക്കുകയായിരുന്നു. ലിജേഷ് ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലെ സാമ്യതയാണ് സുരേഷിന് വാട്‌സ്ആപ്പ് കോള്‍ പോകാന്‍ ഇടയാക്കിയതെന്നായിരുന്നു പോലിസുകാരന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ബിജെപി നേതാവ് കൊലപാതകത്തിന് മുമ്പും ശേഷവും തനിക്ക് വിളിച്ച കാര്യം സുരേഷ് നിഷേധിച്ചതും ഫോണ്‍ രേഖകള്‍ ഡിലീറ്റ് ചെയ്തതും അത്ര അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it