Sub Lead

പാലക്കാട് സ്‌ഫോടകവസ്തു ശേഖരം പിടികൂടി; 405 ജലാറ്റിന്‍ സ്റ്റിക്കുകളെന്ന് പോലിസ്

പാലക്കാട് സ്‌ഫോടകവസ്തു ശേഖരം പിടികൂടി; 405 ജലാറ്റിന്‍ സ്റ്റിക്കുകളെന്ന് പോലിസ്
X

പാലക്കാട്: സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരവുമായി യുവാവ് അറസ്റ്റില്‍. തച്ചമ്പാറ സ്വദേശിയായ സന്ദീപിന്റെ കൈയ്യില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ആനമൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത്. മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി പുതൂരിലേക്ക് കടത്താന്‍ ശ്രമിച്ച ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. 405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റണേറ്ററുകള്‍ എന്നിവയാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലിസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Next Story

RELATED STORIES

Share it