Sub Lead

സിറിയയില്‍ നുഴഞ്ഞുകയറി നെതന്യാഹുവും സംഘവും

സിറിയയില്‍ നുഴഞ്ഞുകയറി നെതന്യാഹുവും സംഘവും
X

ദമസ്‌കസ്: സിറിയയുടെ ഭൂമിയില്‍ നുഴഞ്ഞുകയറി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും. ഒരു സംഘം സൈനികരുമൊത്തുമാണ് നെതന്യാഹു തെക്കന്‍ സിറിയയില്‍ എത്തിയത്. ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, വിദേശകാര്യമന്ത്രി ഗിഡിയന്‍ സര്‍, സൈനിക മേധാവി ഇയാല്‍ സാമിര്‍, തുടങ്ങിയവരും നെതന്യാഹുവിന് ഒപ്പമുണ്ടായിരുന്നു. ഇസ്രായേലിന്റെ പ്രതിരോധാത്മകവും ആക്രമണാസക്തവുമായ കഴിവുകളാണ് സന്ദര്‍ശനം തെളിയിച്ചതെന്ന് നെതന്യാഹു പറഞ്ഞു.


അതേസമയം, തെക്കന്‍ സിറിയയില്‍ നിന്നും ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കടത്തിയ സൈനികന്‍ അടക്കം അഞ്ചുപേരെ ഇസ്രായേലി സൈനിക ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഇസ്രായേലിലില്‍ സായുധകലാപം നടത്താനായിരുന്നു ഈ ആയുധങ്ങളെന്ന് സൈനിക ഇന്റലിജന്‍സ് അറിയിച്ചു.

Next Story

RELATED STORIES

Share it