Sub Lead

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ് ലിം ലീഗ് നേതാവും അഴീക്കോട് മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് സുപ്രിം കോടതി നോട്ടീസ്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് സുപ്രിം കോടതി ഷാജിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 2020 ലാണ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. എന്നാല്‍, എഫ് ഐആര്‍ ഈയിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.കെ എം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും ഹാജരായി.

Next Story

RELATED STORIES

Share it