Sub Lead

പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
X

കൊച്ചി: വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. അമ്പാടിയുടെ അമ്മ ക്യാന്‍സര്‍ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. അമ്മയുടെ രോഗാവസ്ഥയില്‍ കുട്ടി അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. പുത്തന്‍വേലിക്കര പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it